അനധികൃത വിദേശ മദ്യവിൽപ്പന പ്രതിയെ അറസ്റ്റ് ചെയ്‌തു
ഇരുളം :ഇരുളം ചീയമ്പം 73 കവല കേന്ദ്രീകരിച്ച് ഉന്നതി നിവാസികൾക്ക് അനധികൃതമായി വിദേശ മദ്യം വിൽപ്പന നടത്തിയിരുന്ന ചീയമ്പം സ്വദേശി വേണു (76)നെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്‌തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേണിച്ചിറ പോലീസ് ഇൻസ്പെക്ടർ ദിലീപ് ടി.ജി, എ.എസ്. ഐ. വേണു, സീനിയർ സിവിൽ പോലീസ് ഓഫീസർ പോൾസൻ, സിവിൽ പോലീസ് ഓഫീസർമാരായ പ്രിൻസ്, കനക എന്നിവരാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.





Leave a Reply