എം.കെ ഫൈസിയുടെ അറസ്റ്റ്: എസ്ഡിപിഐ പ്രതിഷേധിച്ചു
മാനന്തവാടി:എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസിയെ ഇ ഡി അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി. ജമീല പ്രതിഷേധം ഉദ്ഘാടനം ചെയ്തു.മാനന്തവാടി സെഞ്ച്വറി ഹോട്ടല്‍ പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധം നഗരം ചുറ്റി ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു.
ജില്ലാ സെക്രട്ടറി സല്‍മ അഷ്റഫ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഇ. ഉസ്മാന്‍, മമ്മൂട്ടി കെ,മണ്ഡലം പ്രസിഡന്റ് വി.സുലൈമാന്‍, വൈസ് പ്രസിഡന്റ് അലി എ.കെ, സെക്രട്ടറി സജീര്‍ എം.ടി,ഓര്‍ഗനൈസിങ് സെക്രട്ടറി സകരിയ്യ,മണ്ഡലം കമ്മിറ്റിയംഗം ആലി പി,സുബൈര്‍, നൗഷാദ്, മുസ്തഫ, ഷുക്കൂര്‍, അബൂബക്കര്‍,ഷൗക്കത്തലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.വിയോജിപ്പുകളെയും രാഷ്ട്രീയ എതിരാളികളെയും അടിച്ചമര്‍ത്താനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമായാണ് എം.കെ ഫൈസിയുടെ അന്യായ അറസ്റ്റെന്നും അദ്ദേഹത്തെ ഉടന്‍ വിട്ടയക്കണമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി. ജമീല ആവശ്യപ്പെട്ടു.





Leave a Reply