വൻ മയക്കുമരുന്ന് വേട്ട: 1.123 കിലോഗ്രാം കഞ്ചാവ് പിടികൂടി; ഏഴുപേർ അറസ്റ്റിൽ
പുൽപ്പള്ളി: കേരള-കർണാടക അതിർത്തിയിലെ പെരിക്കല്ലൂർ, മരക്കടവ്, തോണിക്കടവ് എന്നിവിടങ്ങളിൽ കേരള എക്സൈസ് മൊബൈൽ ഇൻ്റർവെൻഷൻ യൂണിറ്റ് നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. 2025 ഫെബ്രുവരിയിൽ അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ പ്രസാദ് വൈ.യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 1.123 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് എൻ.ഡി.പി.എസ് കേസുകളിലായി ഏഴുപേരെ അറസ്റ്റ് ചെയ്തു.
കൂടാതെ, 10 കോട്പ്പ കേസുകളിലായി ആറ് കിലോ നിരോധിത പുകയില ഉത്പന്നങ്ങളും രണ്ട് അബ്കാരി കേസുകളിലായി 56 ടെട്രാ പാക്കറ്റുകൾ (5.40 ലിറ്റർ) കർണാടക വിദേശമദ്യവും പിടികൂടി.
അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി.ഡി. സുരേഷ്, ദിനേശൻ ഇ.സി, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്തഫ, രാജേഷ് ഇ.ആർ, സുഷാദ് പി.എസ്, സുമേഷ് വി.എസ്, പ്രിൻസ് ടി.ജി, ഷിൻ്റോ സെബാസ്റ്റ്യൻ, അതുൽ ആനന്ദ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അൻവർ സാദത്ത് എൻ.എം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.





Leave a Reply