October 31, 2026

കളക്ഷൻ ഉണ്ടായിട്ടും സർവീസ് നിർത്തി; കെഎസ്ആർടിസി നടപടിക്കെതിരെ പ്രതിഷേധം

0
Img 20250308 wa0038
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി : മികച്ച കളക്ഷൻ ഉണ്ടായിട്ടും കൽപ്പറ്റ – മാനന്തവാടി കെഎസ്ആർടിസി നോൺ സ്റ്റോപ്പ് സർവ്വീസ് നിർത്തലാക്കിയ നടപടി യാത്രക്കാരോടുള്ള വെല്ലുവിളിയാണെന്നും ഈ നടപടി മാനന്തവാടി കെഎസ്ആർടിസി ഡിപ്പോ അധികൃതർ പിൻവലിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. സ്ഥിരം യാത്രക്കാർക്കും പൊതു ജനങ്ങൾക്കും ഏറെ ഉപകാര പ്രദമായിരുന്നു പ്രസ്തുത സർവ്വീസ്. 50 ഓളം സ്ഥിരം യാത്രക്കാരും ഒപ്പം മറ്റു യാത്രക്കാരും ഈ സർവ്വീസിൽ ഉണ്ടായിരുന്നു. സർവ്വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രി, കെഎസ്ആർടിസി എം.ഡി, വയനാട് ജില്ലാ കളക്ട‌ർ, എടിഒ മാനന്തവാടി എന്നിവർക്ക് സ്ഥിരം യാത്രക്കാരുടെ നേതൃത്വത്തിൽ നിവേദനം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *