October 9, 2026

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി 

0
Img 20250310 wa0029
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: സൗജന്യ നേത്രപരിശോധനയും തിമിര നിര്‍ണയ ക്യാമ്പും നടത്തി.

മാനന്തവാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീം കനിവ് ചാരിറ്റബിള്‍ സൊസൈറ്റിയുടേയും കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ്.പങ്കെടുത്തവരില്‍ തിമിര ശസ്ത്രക്രിയയ്ക്ക് വേണ്ടി തിരഞ്ഞെടുത്തവരെ സൗജന്യമായി കോയമ്പത്തൂര്‍ അരവിന്ദ് ആശുപത്രിയില്‍ കൊണ്ടുപോയി ശസ്ത്രക്രിയ ചെയ്തു തിരികെ എത്തിക്കുന്നതാണ്. ടീം കനിവ് പ്രസിഡന്റ് സൂരജ് കുമാര്‍ അധ്യക്ഷനായി.ഷബിത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

 

ക്യാമ്പില്‍ 420 പേര്‍ പങ്കെടുത്തു.20 ആശുപത്രി സ്റ്റാഫും ടീം കനിവിന്റെ 40 വളണ്ടിയര്‍മാരും ക്യാമ്പിന് നേതൃത്വം നല്‍കി.സെക്രട്ടറി റഫീഖ്.പി.കെ, കെ.കെ.മോഹന്‍ദാസ്,കെ. രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *