പടിഞ്ഞാറത്തറ കിരാതമൂര്‍ത്തി ക്ഷേത്ര തിറ മഹോത്സവം ഇന്നുമുതൽ 15 വരെ
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ശ്രീ കിരാതമൂര്‍ത്തി ക്ഷേത്ര തിറ മഹോത്സവം മാര്‍ച്ച് ഇന്നുമുതല്‍ 15 വരെ തീയതികളില്‍ നടക്കുമെന്ന് ക്ഷേത്ര കമ്മറ്റി അറിയിച്ചു.ഇന്ന് രാവിലെ ഗണപതി ഹോമം, ഉഷ പൂജ,കൊടിയേറ്റ് എന്നിവ നടന്നു.വൈകീട്ട് ദീപാരാധന, ദീപ സമര്‍പ്പണം നടക്കും.നാളെ രാവിലെ ഉഷ പൂജ, നിറ പറ നിറയ്ക്കല്‍, കലവറ സമര്‍പ്പണം, വൈകുനേരം 6 മണിക്ക് സാംസ്കാരിക സമ്മേളനം, പ്രതിഭകളെ ആദരിക്കല്‍, 07.45 ന് കലാസന്ധ്യ എന്നിങ്ങനെ മാര്‍ച്ച് 15 വരെ വിവിധ പൂജകളും കലാപരിപാടികളും നടക്കും.
മാര്‍ച്ച് 13 വ്യാഴാഴ്ച്ച രാവിലെ ഉഷ പൂജ, കുളിച്ചു തൊഴല്‍, തോറ്റം, ഉച്ച പൂജ. വൈകുനേരം ദീപാരാധന, അടിയറ വരവ്, താലപൊലി എഴുന്നള്ളത്ത്, സന്ധ്യ വേല, വിവിധ വെള്ളാട്ടുകള്‍, മാര്‍ച്ച് 14 വെള്ളിയാഴ്ച്ച രാവിലെ 10 മണി മുതല്‍ വിവിധ തിറകള്‍ ചന്താടി കരിയാത്തന്‍, തലച്ചില്‍, ഗുളികന്,കുട്ടിച്ചാത്തന്, ഭഗവതി, നികല്, മലക്കാരി തിറകള്‍, മാര്‍ച്ച് 15 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് കൊടിയിറക്കത്തോടെ തിറമഹോത്സവം സമാപിക്കും




Leave a Reply