പഠനോത്സവം മികവ് 2025 നടത്തി
തരിയോട്: സെന്റ് മേരീസ് യു.പി.സ്‌കൂളില്‍ പഞ്ചായത്ത് തല മികവ് 2025 പഠനോത്സവം നടത്തി.കുട്ടികളുടെ ഒരു വര്‍ഷത്തെ പഠന മികവുകളുടെ പ്രദര്‍ശനം, വിവിധ കലാപരിപാടികള്‍ എന്നിവ നടന്നു.പരിപാടി പഞ്ചായത്ത് പ്രസി: ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ റവ.ഫാ.തോമസ് പ്ലാശനാല്‍ അധ്യക്ഷനായി .ഹെഡ്മാസ്റ്റര്‍ സജി ജോണ്‍,വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാര്‍ വി.ജി. ഷിബു., വൈസ് പ്രസിഡന്റ് പുഷ്പ മനോജ് വാര്‍ഡ് മെമ്പര്‍ ഗോപിനാഥന്‍,സൂന നവീന്‍, പി ടി എ പ്രസിഡന്റ് പയസ് മാത്യു.എം പി ടി എ പ്രസിഡന്റ് ഷബാന അബ്ബാസ്,ബി ആര്‍ സി പ്രതിനിധി ശാരിക എം,എസ് ആര്‍ ജി കണ്‍വീനര്‍ സിസ്റ്റര്‍ ജിന്‍സി പി.ജെ എന്നിവര്‍ സംസാരിച്ചു.




Leave a Reply