November 17, 2026

കഞ്ചാവുമായി യുവാവ് പിടിയിൽ

0
Img 20250313 175011
Merin S
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലിയിൽ 14 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ . തോൽപ്പെട്ടി ആളൂറിലെ കണ്ണൻ (24) ആണ് അറസ്റ്റിലായത്. തിരുനെല്ലി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി ബാവലി പോലീസ് എയ്ഡ് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കർണാടക ഭാഗത്തുനിന്നും ചെക്ക് പോസ്റ്റ് വഴി നടന്നുപോകുമ്പോൾ പോലീസിനെ കണ്ട് പരിഭ്രമിച്ചതിനെ തുടർന്ന് ഇയാളെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന പൊതിയിൽ 14 ഗ്രാം കഞ്ചാവ് കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *