കഞ്ചാവുമായി യുവാവ് പിടിയിൽ
മേപ്പാടി: മേപ്പാടി ടൗണിൽ പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയിലായി. മലപ്പുറം സ്വദേശി ആദിൽ മുഹമ്മദ് (20) ആണ് 20 ഗ്രാം കഞ്ചാവുമായി പിടിയിലായത്. മേപ്പാടി എസ്‌ഐ വി.ഷറഫുദ്ധീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ട് മേപ്പാടി ടൗണിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ആദിലിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. സീനിയർ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ഷമീർ, സിവിൽ പോലീസ് ഓഫീസർ പ്രദീപ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.





Leave a Reply