May 8, 2026

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പള്ളിക്കുന്ന് യൂണിറ്റ് സമ്മേളനം സമാപിച്ചു

0
Img 20250315 091658
By ന്യൂസ് വയനാട് ബ്യൂറോ

പള്ളിക്കുന്ന്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പള്ളിക്കുന്ന് യൂണിറ്റ് സമ്മേളനം പള്ളിക്കുന്നിലെ സഹൃദയ വായനശാലയിൽ നടന്നു. യുവസമിതി ജില്ലാ കൺവീനർ കെ എ അഭിജിത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ജോൺസി സജി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി മെൽവിൻ സണ്ണി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി.ജെ ജോമിഷ്, സിജോയ് ചെറിയാൻ, സെലിൻ മല്ലപ്പള്ളിൽ, മോളി ജോസ്, കെ എം അനുഷ, നവോമി തെരേസ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.

 

സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോൺസി സജി (പ്രസിഡൻ്റ്), മെൽവിൻ സണ്ണി (സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *