ഗോത്രമേളയും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു
തിരുനെല്ലി: ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ തിരുനെല്ലിയിൽ ഗോത്രമേളയും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. വിവിധ ഗോത്ര വിഭാഗങ്ങളുടെ തനത് കലാരൂപങ്ങളായ ഗദ്ദിക, വട്ടപ്പാട്ട്, നാടൻ പാട്ട്, ഫോൾക്ക് ഡാൻസ്, വട്ടക്കളി, തുടികൊട്ട് എന്നിവ അരങ്ങേറി.
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, ലഹരി ഉപയോഗം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പ്രത്യേക സെമിനാറും സംഘടിപ്പിച്ചു.
തിരുനെല്ലി ഇൻസ്പെക്ടർ എസ്.എച്ച്.ഒ. ലാൽ സി. ബേബി അധ്യക്ഷത വഹിച്ച പരിപാടി മാനന്തവാടി ഡിവൈ.എസ്.പി. വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. എ.എസ്.ഐ. മെർവിൻ ലിയോണാർഡ് ഡിക്രൂസ്, സീനിയർ സി.പി.ഒ. പി.എം. രാജേഷ്, എസ്.എ.യു.പി.എസ്. എച്ച്.എം. എം.എം. വിൻസി, നാരായണൻ എന്നിവർ സംസാരിച്ചു.
ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു.





Leave a Reply