May 8, 2026

നേതി ഫിലിം സൊസൈറ്റി അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിച്ചു

0
Kgjkj
By ന്യൂസ് വയനാട് ബ്യൂറോ

 

നേതി ഫിലിം സൊസൈറ്റി കല്‍പ്പറ്റ എന്‍ എം എസ് എം ഗവ. കോളേജിലെ ഫിലിം ഡ്രാമ ആന്റ് ഡിബേറ്റ് ക്ലബ്ബ് സഹകരണത്തോടെ കോളേജ് വൈഖരി ഹാളില്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള നടത്തി. ഫിലിം ഡ്രാമ ആന്‍ഡ് ഡിബേറ്റ് ക്ലബ് കോര്‍ഡിനേറ്റര്‍ ഷീജ കെ.എസ് ഉദ്ഘാടനം ചെയ്തു.കെ.വി സെയ്തലവി അധ്യക്ഷനായി. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അശ്വിന്‍ നാഥ് കെ.പി, ഇ.എന്‍ രവീന്ദ്രന്‍, സി.ആര്‍ രാധാകൃഷ്ണന്‍ , കെ.പി.ജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു.മലയാള സിനിമ ചരിത്രത്തിലൂടെ എന്ന വിഷയത്തില്‍ ഫോട്ടോ പ്രദര്‍ശനവും നടത്തി.

അല്‍വാരോ ബ്രെച്ചനര്‍ സംവിധാനം ചെയ്ത ഉറുഗ്വോ ചലച്ചിത്രം എ ടുവല്‍വ് ഇയര്‍ നൈറ്റ് ഇറ്റാലിയന്‍ സംവിധായകന്‍ ഫ്രെഡറിക്കോ ഫെല്ലിനി സംവിധാനം ചെയ്ത 1957 ല്‍ പുറത്തിറങ്ങിയ നൈറ്റ്‌സ് ഓഫ് കബീരിയ എന്നീ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *