സായാഹ്ന ഒ.പി നിര്‍ത്തലാക്കിയ സംഭവം; ബിജെപി സൂപ്രണ്ടിനെ ഉപരോധിച്ചു
മാനന്തവാടി:വയനാട് മെഡിക്കല്‍ കോളേജിലെ പരിമിതികള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.മെഡിക്കല്‍ കോളേജിലെ സായാഹ്ന ഒ.പി പ്രവര്‍ത്തനം നിര്‍ത്തിവച്ചതിനും, ഒരു വര്‍ഷമായി സി.ടി സ്‌കാന്‍ പ്രവര്‍ത്തനം നിലച്ചതിനും, ദന്തവിഭാഗത്തില്‍ റൂട്ട് കനാല്‍ തുടങ്ങിയ സേവനങ്ങള്‍ സ്വകാര്യ ലാബ് സംവിധാനങ്ങള്‍ക്ക് റഫര്‍ ചെയ്യുന്നതിനുമെതിരെ ബിജെപി മാനന്തവാടി മണ്ഡലം കമ്മറ്റി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ ഉപരോധിച്ചു.
സ്വകാര്യ ആശുപതികളെ സഹായിക്കുന്ന രീതിയിലാണ് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനമെന്നും അത്യാഹിതവിഭാഗത്തില്‍ മതിയായ ഡോക്ട്ടര്‍മാര്‍ ഇല്ലാത്തത് നൂറ് കണക്കിന് രോഗികളെ വലയ്ക്കുകയാണെന്നും ബി ജെ പി കുറ്റപ്പെടുത്തി.മണ്ഡലം പ്രസിഡണ്ട് സുമാ ഒഴക്കോടി, സംസ്ഥാന കൗന്‍സില്‍ അംഗം കെ ജയേന്ദ്രന്‍, പുനത്തില്‍ രാജന്‍, ഇ മാധവന്‍, ഷിംജിത്ത് കണിയാരം എന്നിവര്‍ സംസാരിച്ചു. നിധിഷ് ലോകനാഥ്, സനീഷ്ചിറക്കര, രജീഷ് താഴെയങ്ങാടി, അമല്‍ കൊയിലേരി, തുഷാര തലപ്പുഴ, ചന്ദ്രന്‍ ഇടിക്കര എന്നിവര്‍ നേതൃത്വം നല്‍കി.





Leave a Reply