May 8, 2026

അംഗനവാടി ടീച്ചര്‍ പോഷകാഹാര സാധനങ്ങള്‍ കടത്തി സംഭവം: നടപടി വൈകുന്നത് പ്രതിഷേധാര്‍ഹം: ബി.ജെ.പി.

0
Hjhgj
By ന്യൂസ് വയനാട് ബ്യൂറോ

 

കോറോം: തൊണ്ടര്‍നാട് പഞ്ചായത്തിലെ കൂട്ടപ്പാറ അംഗനവാടിയിലെ പോഷകാഹാര സാധനങ്ങള്‍ അംഗനവാടി ടീച്ചര്‍ കടത്തിയെന്നാരോപിച്ച് ബി.ജെ.പി ഐ.സി.ഡി എസ് ഓഫീസ് ഉപരോധിക്കുകയും, പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഡിഡിപിഒയുടെ നേതൃത്വത്തില്‍ അംഗനവാടിയില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. പരിശോധനയില്‍ ഡിഡിപിഒ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ സിഡിപിഒ ഓഫീസിലെത്തി പ്രതിഷേധിച്ചു.

ചര്‍ച്ചയുടെ ഫലമായി ഏഴു ദിവസത്തിനുള്ളില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സിഡിപിഒ ബി.ജെ.പി നേതാക്കള്‍ക്ക് ഉറപ്പു നല്‍കി.ബി.ജെ.പി പനമരം മണ്ഡലം അദ്ധ്യക്ഷന്‍ ജിതിന്‍ ഭാനു, ജനറല്‍ സെക്രട്ടറി ശശിമോന്‍,വാര്‍ഡ് മെമ്പര്‍മാരായ ഗണേശന്‍ . കെ. വി, ബിന്ദു മണപ്പാട്ടില്‍, പ്രജീഷ്.കെ.എം, ജയരാജന്‍, ഭാസ്‌കരന്‍ ഇന്‍ഡേരി എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *