May 8, 2026

പ്രതിഷേധ ധര്‍ണ്ണ നടത്തി

0
Fgdfhdf
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി:യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അര്‍ബന്‍ സൊസൈറ്റിക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. സിപിഎം നിയന്ത്രണത്തിലുള്ളതും, മുന്‍ ഏരിയ സെക്രട്ടറി പ്രസിഡണ്ടുമായിരിക്കുന്ന മാനന്തവാടി കോഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി ഭൂമി ഇടപാടില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ഒന്നും തന്നെ പാലിക്കാതെ വലിയ രീതിയിലുള്ള ക്രമക്കേടുകളാണ് നടത്തിയിരിക്കുന്നതെന്നാരോപിച്ചാണ് ധര്‍ണ്ണ.പ്രതിഷേധ ധര്‍ണ്ണ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അമല്‍ ജോയ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് വാളാട് അധ്യക്ഷനായി.

ഭരണ സ്വാധീനം ഉപയോഗിച്ച് ക്രമക്കേടുകള്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ ശക്തമായ പോരാട്ടത്തിന് യൂത്ത് കോണ്‍ഗ്രസ് തുടക്കം കുറിക്കുമെന്നും, ഓഡിറ്റ് ഒബ്ജക്ഷന്‍ നിലനില്‍ക്കേ സിപിഎം ആടിനെ പട്ടിയാക്കുന്ന നിലപാട് തുടരുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. വിവാദ ഭൂമി ഇടപെടുമായി ബന്ധപെട്ട എല്ലാ രേഖകളും തങ്ങളുടെ കയ്യില്‍ ഉണ്ടെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ.എം നിഷാന്ത് മുഖ്യപ്രഭാഷണം നടത്തി.ഷംസീര്‍ അരണപ്പാറ, പ്രിയേഷ് തോമസ്, ഷകീര്‍ പുനത്തില്‍, ജിജോ വരയാല്‍, നിതിന്‍ തലപ്പുഴ, വിജിന്‍ തലപ്പുഴ, ആതില്‍ മുഹമ്മദ്,ആഷിക് മന്‍സൂര്‍, മഷൂദ് ആറാട്ടുതറ,ജിനു സെബാസ്റ്റ്യന്‍ ഫായിസ് മാനന്തവാടി,മിദ്ലാജ് ഖാന്‍ ജിതിന്‍ രാജ് എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *