September 18, 2026

മാനന്തവാടി-നഗരസഭ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

0
Fhfgfgfd
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: ചെറുപുഴ മക്കിക്കൊല്ലി മുതിരേരി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.
മാനന്തവാടി നഗരസഭ ഓഫീസിലേക്ക് സിപിഐ (എം) ഒഴക്കോടി ഡിവിഷന്‍ കമ്മിറ്റി
നേതൃത്വത്തിലായിരുന്നു ധര്‍ണ്ണ. സമരം ഏരിയ കമ്മിറ്റി അംഗം കെ എം അബ്ദുള്‍ ആസിഫ് ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സിലര്‍ പുഷ്പരാജന്‍ അധ്യക്ഷനായി.ൃ. ലോക്കല്‍ സെക്രട്ടറി കെ ടി വിനു, എ.ഉണ്ണികൃഷ്ണന്‍, എ.വി.മാത്യു മാസ്റ്റര്‍, കെ.വാരിജാക്ഷന്‍,ടി.കെ ജനാര്‍ദ്ദനന്‍,എസ്. അജയകുമാര്‍, വി കെ തുളസിദാസ്, ശാരദ സജീവന്‍ എന്നിവര്‍ സംസാരിച്ചു.

ചെറുപുഴ മുതല്‍ രണ്ടര കിലോമീറ്റര്‍ ദൂരം റോഡ് കടന്നുപോകുന്നത് മാനന്തവാടി മുന്‍സിപ്പാലിറ്റി പരിധിയിലൂടെയാണ്. എന്നാല്‍ മുന്‍സിപ്പാലിറ്റി അധികൃതര്‍ ഈ ഗ്രാമീണ റോഡിനെ പൂര്‍ണ്ണമായും തഴഞ്ഞിരിക്കുകയാണ്.ഇത് ഈ നാട്ടിലെ ജനങ്ങളോടുള്ള വലിയ വെല്ലുവിളി തന്നെയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *