കുടുംബശ്രീ സി.ഡി.എസ് ‘പഴമയും പുതുമയും തലമുറ സംഗമം’ സംഘടിപ്പിച്ചു
സുൽത്താൻബത്തേരി: സുൽത്താൻബത്തേരി നഗരസഭ കുടുംബശ്രീ സി.ഡി.എസ് ‘പഴമയും പുതുമയും തലമുറ സംഗമം’ സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ ടി.കെ. രമേശ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ എൽ.പി. പൗലോസ് അധ്യക്ഷത വഹിച്ചു.
പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള ആശയവിനിമയം ലക്ഷ്യമിട്ടായിരുന്നു പരിപാടി. സ്നേഹം, ക്ഷമ, കുടുംബബന്ധങ്ങളുടെ കെട്ടുറപ്പ് എന്നിവയെക്കുറിച്ച് പഴയ തലമുറയിലെ അംഗങ്ങൾ സംസാരിച്ചു. പുതിയ തലമുറയിൽ നിന്നുള്ള അംഗങ്ങൾ തങ്ങൾക്ക് ആവശ്യമുള്ള കരുതലും സ്നേഹവും ഏതുതരത്തിലായിരിക്കണമെന്ന് പങ്കുവെച്ചു.
പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സാലി പൗലോസ്, സി.ഡി.എസ് ചെയർപേഴ്‌സൺ സുപ്രിയ അനിൽകുമാർ, വൈസ് ചെയർപേഴ്‌സൺ ഷേർലി കൃഷ്ണൻ, കൗൺസിലർമാർ, മെമ്പർ സെക്രട്ടറി ലിജി ജോൺസൺ, അക്കൗണ്ടന്റ് രാജി, ആർ.പി. അഞ്ചു എന്നിവർ പങ്കെടുത്തു.
കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സി.ഡി.എസ് വഴി സംഘടിപ്പിച്ച ഈ പരിപാടി ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.





Leave a Reply