ആശ വർക്കർമാരുടെ സമരം ഒത്തു തീർപ്പാക്കുക കോൺഗ്രസ്സ് നഗരസഭ ഓഫീസിലേക്ക് ധർണ്ണ നടത്തി
കൽപ്പറ്റ :ആശ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അംഗനവാടി ജീവനക്കാരുടെ വേതന വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെപിസിസി ആഹ്വാനപ്രകാരം കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ നഗരസഭ ഓഫീസിനു മുമ്പിൽ ധർണ സമരം സംഘടിപ്പിച്ചു. കെ പി സി സി മെമ്പർ പി പി ആലി സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു, അഡ്വ: ടി ജെ ഐസക് പി വിനോദ് കുമാർ, കെ കെ രാജേന്ദ്രൻ, എസ് മണി, കെ ശശികുമാർ, ആയിഷ പള്ളിയാൽ, കെ അജിത, മുഹമ്മദ് ഫെബിൻ, പി ആർ ബിന്ദു, പി രാജറാണി, രമേശൻ മാണിക്യൻ, ടി സതീഷ് കുമാർ, ശിഹാബ് കാച്ചാസ്, ഗിരിജാ സതീഷ്, മാടായി ലത്തീഫ്, ഇ വി എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.





Leave a Reply