September 18, 2026
Fds

ശിലാസ്ഥാപന കര്‍മ്മം നാളെ പ്രിയങ്ക ഗാന്ധി നിര്‍വ്വഹിക്കും

മാനന്തവാടി:എണ്‍പത് ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് നാളെ പ്രിയങ്ക ഗാന്ധി ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കുമെന്ന് തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത്, 2024.25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 23.5 ലക്ഷം രൂപ ചിലവില്‍ തലപ്പുഴ ചുങ്കത്ത്‌നിര്‍മ്മിക്കുന്ന മോഡല്‍ അംഗന്‍വാടി.35 ലക്ഷം രൂപചിലവില്‍ നിര്‍മ്മിക്കുന്ന വഴിയോര വിശ്രമ കേന്ദ്രം, 20 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന വനിതാ ഫുഡ് കോര്‍ട്ട് എന്നീപ്രവര്‍ത്തികള്‍ക്കാണ് നാളെ തുടക്കം കുറിക്കുക.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്ജസ്റ്റിന്‍ബേബി,തുടങ്ങിയവര്‍ സംബന്ധിക്കും.വാര്‍ത്ത സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, എല്‍സിജോയി, സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായലൈജുതോമസ്, ഖമറുന്നിസ കോമ്പി,
സ്വപ്ന പ്രിന്‍സ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ടി.കെ.അയ്യപ്പന്‍ എന്നിവര്‍ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *