June 28, 2026

യുവാവിന്റെ തൂങ്ങിമരണം പോലീസ് വ്യക്തത വരുത്താന്‍ തയ്യാറാവണം: രാഷ്ട്രീയ യുവജനതാദള്‍ ആര്‍വൈജെഡി

0
Fdsdf

 

കല്‍പ്പറ്റ: കോഴിക്കോട് പോലീസ് ടീം മിസ്സിംഗ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കുകയും പിന്നീട് കല്‍പ്പറ്റ സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്ത യുവാവ് സ്റ്റേഷനിലെ ബാത്റൂമില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ എന്താണ് സംഭവിച്ചത് എന്ന് വ്യക്തത വരുത്താന്‍ പോലീസ് തയ്യാറാവണമെന്ന് രാഷ്ട്രീയ യുവജനതാദള്‍ (ആര്‍വൈജെഡി) ജില്ലാ പ്രസിഡണ്ട് പിപി ഷൈജല്‍ ആവശ്യപ്പെട്ടു.എസ്ടി ഡിപ്പാര്‍ട്ട്മെന്റ് ഈ വിഷയത്തില്‍ തങ്ങള്‍ക്ക് ഒരു തരത്തിലുള്ള അറിയിപ്പും ലഭിച്ചില്ല എന്ന് പറഞ്ഞതും മുഖവിലക്കെടുത്തുകൊണ്ട് സമഗ്രമായ അന്വേഷണം വിഷയത്തില്‍ ആവശ്യമാണ് എന്നും രാഷ്ട്രീയ യുവജനതാദള്‍ (ആര്‍വൈജെഡി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ബാത്ത്റൂമിലെ ഷവറില്‍ ഷര്‍ട്ട് കെട്ടി തൂങ്ങി എന്നാണ് പോലീസിന്റെ ഭാഗത്തുനിന്നും ലഭിക്കുന്ന വിശദീകരണം. 26ന് അമ്പലവയലില്‍ നിന്ന് മിസ്സിംഗ് ആയതിനു ശേഷം അമ്പലവയല്‍ പോലീസ് സ്റ്റേഷനില്‍ കുടുംബം പരാതി നല്‍കിയിരുന്നു. ആദിവാസി യുവാവ് ആയിരുന്നിട്ട് പോലും പരാതി ഗൗരവത്തില്‍ എടുത്തില്ലന്നും ഇന്നലെ പോലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടും വീട്ടില്‍ വിവരം അറിയിച്ചില്ല എന്നടക്കം കുടുംബം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറഞ്ഞത് ഗൗരവത്തില്‍ കാണേണ്ടതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *