സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് വയനാട്ടുകാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം
സൗദിയിലെ അൽ ഉലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. നടവയൽ നെയ്ക്കുപ്പ കാരിക്കുന്നേൽ ബൈജു- നിസ്സി ദമ്പ തികളുടെ മകൾ ടീന (26) അമ്പലവയൽ ഇളയിടത്തു മഠത്തിൽ അഖിൽ അലക്സ് (2) എന്നിവരാണ് മരിച്ച രണ്ട് വയനാട്ടുകാർ. മദീനയിലെ കാർഡിയാക്സ് സെൻ്ററിൽ നിന്ന് അൽ ഉല സന്ദർശിക്കാൻ പോയതായിരുന്നു ഇവർ. മരിച്ച മറ്റ് 3പേർ മദീന സ്വദേശികൾ ആണെന്ന് പറയപ്പെടുന്നു. ടീനയും അഖിൽ അലക് സും തമ്മിലുള്ള വിവാഹം ജൂൺ 16 ന് നട ക്കാനിരിക്കെയാണ് അപകടം. കല്യാണവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ഇവർ നാട്ടിലേയ്ക്ക് തിരിക്കാനുള്ള തയ്യാ റെടുപ്പിലായിരുന്നു.





Leave a Reply