പ്രകടനവും ധര്‍ണ്ണയും നടത്തി
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെ എസ് എസ് പി എ )യുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ ട്രഷറികളില്‍ പ്രകടനവും ധര്‍ണയും സംഘടിപ്പിച്ചു. ട്രഷറിക്ക് മുന്‍പില്‍ സമരം സംസ്ഥാന സെക്രട്ടറി രവീന്ദ്രന്‍ കൊയ്യോടന്‍ ഉദ്ഘാടനം ചെയ്തു.മാനന്തവാടി ട്രഷറിക്കു മുമ്പില്‍ നടന്ന സമരം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ വിപിന്‍ ചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ബത്തേരി സബ് ട്രഷറിയ്ക്ക് മുമ്പില്‍ നടന്ന സമരം സംസ്ഥാന കമ്മിറ്റി അംഗം സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.
വിവിധ ട്രഷറികള്‍ക്ക് മുമ്പില്‍ അസോസിയേഷന്‍ ഭാരവാഹികളായ ഇ കെ സെബാസ്റ്റ്യന്‍ മാസ്റ്റര്‍, ടി ജെ സഖറിയ, ജി വിജയമ്മ ടീച്ചര്‍, കെ ശശികുമാര്‍ ,പി എം ജോസ്, എന്‍ ഡി ജോര്‍ജ്, ഓ എം ജയചന്ദ്രകുമാര്‍, കെ സുരേന്ദ്രന്‍ രമേശന്‍ മാണിക്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
2024 ജൂലൈയില്‍ പ്രാബല്യത്തില്‍ വരേണ്ടതും അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതുമായ പെന്‍ഷന്‍ പരിഷ്‌കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കുടിശ്ശികയായ ഏഴുഗഡു,21% ക്ഷാമബത്ത ഉടന്‍ അനുവദിക്കണമെന്നും അനുവദിച്ച ക്ഷാ മബത്തയ്യുടെ 117 മാസത്തെ കുടിശ്ശിക നല്‍കണമെന്നും 2021നു ശേഷം വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരണ ആനുകൂല്യങ്ങള്‍ തീര്‍ത്തും നല്‍കണമെന്നും മെഡിസെപ്പിലെ അപാകതകള്‍ പരിഹരിച്ച് കൂടുതല്‍ ആശുപത്രികളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം.





Leave a Reply