August 22, 2026

പുനരധിവാസം: സമ്മതപത്രം നൽകാനുള്ളത് നാലുപേർ മാത്രം

0
Img 20250403 2052552c2z73l
By ന്യൂസ് വയനാട് ബ്യൂറോ

ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നിർമിക്കുന്ന ടൗൺഷിപ്പിലേക്ക് സമ്മതപത്രം കൈമാറാനുള്ളത്

ഇനി നാലുപേർ മാത്രം.

രണ്ടാംഘട്ട 2- എ, 2- ബിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് സമ്മതപത്രം നൽകുന്നതിനുള്ള അവസാന ദിവസമായ

ഇന്നലെ (ഏപ്രിൽ 3) 20 പേരാണ് സമ്മതപത്രം കൈമാറിയത്. ഒന്നാംഘട്ട ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെട്ട 242 പേർ സമ്മതപത്രം നൽകിയിരുന്നു. രണ്ടാംഘട്ട 2 എയിൽ ഉൾപ്പെട്ട 87 ആളുകൾ സമ്മതപത്രം കൈമാറി. 2- ബി യിൽ ഉൾപ്പെട്ട 69 ആളുകളാണ് ഇന്നലെ വരെ സമ്മതപത്രം കൈമാറിയത്. 402 ഗുണഭോക്താക്കളുടെ മൊത്ത പട്ടികയിൽ ടൗൺഷിപ്പിൽ വീടിനായി സമ്മതപത്രം നൽകിയത് 289 ആളുകളാണ്. സാമ്പത്തിക സഹായത്തിനായി 109 പേരും സമ്മതപത്രം കൈമാറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *