ലഹരി വിരുദ്ധ ക്യാമ്പയിന് ഏപ്രില്‍ 05 മുതല്‍ മെയ് 05 വരെ
കല്‍പ്പറ്റ :കേരളത്തില്‍ ലഹരിയുടെ ഉപയോഗവും വിപണനവും വ്യാപനവും അനിയന്ത്രിതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി ഒരു മാസം നീണ്ടു നില്ക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന് സംഘടിപ്പിക്കുമെന്ന് വയനാട് പ്രസ്സ് ക്ലബില്‍ നടത്തിയ വാത്താ സമ്മേളനത്തില്‍ ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എ. യൂസുഫ്, ജില്ലാ ട്രഷറര്‍ കെ.പി സുബൈര്‍,ജില്ലാ കമ്മിറ്റിയംഗങ്ങളായ പി. ടി സിദ്ധീഖ്,ടി.പി അബ്ദുല്‍ റസാക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.പ്രായ-ലിംഗ ഭേദമന്യേ വിദ്യാര്‍ത്ഥികളടക്കം ലഹരിക്ക് അടിമകളായി മാറിക്കൊണ്ടിരിക്കുന്നു.
കള്ളും, കഞ്ചാവും മുതല്‍ എം.ഡി.എ.എ, ബ്രൗണ്‍ ഷുഗര്‍, എല്‍.എസ്.ഡി തുടങ്ങി ഒറ്റത്തവണ ഉപയോഗം ആജീവനാന്തം അടിമപ്പെട്ടുപോകുന്ന സിന്തറ്റിക് ലഹരികളക്കം സുലഭമായി ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
സിന്തറ്റിക് ലഹരി പദാര്ത്ഥനങ്ങളുടെ പ്രധാന സ്രോതസ്സ് അന്യസംസ്ഥാനങ്ങളാണെന്നിരിക്കെ രണ്ട് സംസ്ഥാന അതിര്‍ത്തികള്‍ പങ്കിടുന്ന നമ്മുടെ ജില്ല കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. നാട്ടില്‍ ലഹരി മാഫിയ നിര്‍ബാധം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോഴും പോലീസിന്റെയും എക്സി ന്റെയും നിസ്സംഗത ഞെട്ടിക്കുന്നതാണ്. മാധ്യമങ്ങളില്‍ വാര്‍ത്തയാവുമ്പോഴും പൊതു പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും മാത്രം നടപടികള്‍ സ്വീകരിക്കുക എന്നതാണ് നിയമപാലകരുടെ പതിവുരീതി. രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരീക ഭേദമന്യേ, നാം ഒരുമിച്ചു നിന്നു പ്രതിരോധം തീര്‍ത്താല്‍ മാത്രമേ ലഹരിമാഫിയകളുടെ കരങ്ങളില്‍ നിന്നും നമ്മുടെ യുവത്വത്തെ സംരക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. ‘ലഹരി ഉപയോഗിക്കുന്നവരെ ശിക്ഷിച്ച് മാത്രമല്ല, ലഹരി വ്യാപാര ശൃംഖലയുടെ അടിസ്ഥാനം തന്നെ തകര്‍ക്കുകയാണ് പ്രധാനം.
വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും വിപണന-വ്യാപനത്തിനുമെതിരെ പ്രാദേശിക ജാഗ്രത സമിതി രൂപീകരണം, ഹൗസ് ക്യാമ്പയിന് & ലഘുലേഖ വിതരണം, ബോധവല്‍ക്കരണ പരിപാടികള്‍,, പോസ്റ്റര്‍ & സോഷ്യല്‍ മീഡിയ പ്രചാരണം,പ്രതിരോധ ശില്‍പ്പശാലകള്‍,ഹോട്ട്ലൈന്‍ സേവനങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ക്യാമ്പയിന് സംഘടിപ്പിക്കുന്നത്.ലഹരി വില്‍പ്പനയും ഉപയോഗവും തടയാന്‍ രാത്രികാല പരിശോധനകള്‍ ശക്തമാക്കുക,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള സുരക്ഷയും നിരീക്ഷണവും ശക്തമാക്കുക,
അറിയിപ്പ് സംവിധാനം സജീവവും, രഹസ്യാത്മകവുമാക്കുക, ലഹരി വിപണനത്തിനും വ്യാപനത്തിനുമെതിരെ സര്‍ക്കാര്‍ വകുപ്പുകള്‍ ഏകോപിപ്പിക്കുക, ലഹരി മാഫിയക്കെതിരെ നടപടികള്‍ ശക്തമാക്കുക, ശിക്ഷ ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ കൈ കൊള്ളണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.





Leave a Reply