പി.ഡബ്ല്യു.ഡി റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കണം: മുസ്ലിംലീഗ്
മാനന്തവാടി: മാനന്തവാടി താലൂക്കിലെ പൊതുമരാമത്ത് റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് മണ്ഡലം മുസ്ലിംലീഗ് യോഗം ആവശ്യപ്പെട്ടു. മാനന്തവാടി-നിരവില്‍പ്പുഴ, കാട്ടിക്കുളം-മാനന്തവാടി, മാനന്തവാടി-പേരിയ, പനമരം-കൊയ്ലേരി, മാനന്തവാടി റോഡ്, പനമരം-നാലാംമൈല്‍-തോണിച്ചാല്‍ തുടങ്ങിയ റോഡുകളെല്ലാം വാഹനങ്ങള്‍ക്കും, കാല്‍നട യാത്രക്കാര്‍ക്കും സഞ്ചരിക്കാന്‍ കഴിയാത്ത രീതിയിലാണുള്ളത്. റോഡു അറ്റകുറ്റപണികള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് സ്ഥലം എം. എല്‍.എ പല ഉറപ്പുകളും നല്‍കിയെങ്കിലും നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. റോഡുകള്‍ നന്നാക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. യൂത്ത്ലീഗ് യുവജന യാത്ര വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് എന്‍ നിസാര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.എ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. കടവത്ത് മുഹമ്മദ്, പടയന്‍ അബ്ദുല്ല, ഇബ്രാഹിം മാസ്റ്റര്‍, പടയന്‍ മുഹമ്മദ്, കേളോത്ത് അബ്ദുല്ല, റഷീദ് പടയന്‍, ബ്രാന് അബ്ദുല്ല, അഹമ്മദ് മാസ്റ്റര്‍, കെ.എം അബ്ദുല്ല സംസാരിച്ചു. സെക്രട്ടറി പി.കെ അസ്മത്ത് സ്വാഗതവും, ജബ്ബാര്‍ തലപ്പുഴ നന്ദിയും പറഞ്ഞു.





Leave a Reply