May 31, 2026

ഭാര്യയെ പീഡിപ്പിച്ചും പശുവിനെ വെട്ടി പരിക്കേൽപ്പിച്ചും ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

0
Img 20250406 075604
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ഭാര്യയെ പീഡിപ്പിച്ച കേസ് ഉൾപ്പെടെ കറവപ്പശുവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലും ഒരു വർഷത്തോളമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ പനമരം പോലീസ് അറസ്റ്റ് ചെയ്തു. നീർവാരം നെടുങ്കുന്ന് ഉന്നതിയിൽ താമസിക്കുന്ന ബാലൻ (48) ആണ് പിടിയിലായത്.

 

പനമരം ഉന്നതിയിലെ ബാബുവിന്റെ ഉടമസ്ഥതയിലുള്ള കറവപ്പശുവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലാണ് ബാലൻ ഒളിവിൽ പോയത്. ഇതിനുപുറമെ ഭാര്യയെ പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്. ഒരു വർഷമായി പോലീസിനെ വെട്ടിച്ച് നടക്കുകയായിരുന്ന ബാലനെ പനമരം സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐ സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *