August 24, 2026

നാടിൻറെ ഉത്സവമായി തരിയോട് ജി എൽ പി സ്കൂൾ ശതാബ്ദി ആഘോഷം 

0
Img 20250406 195132
By ന്യൂസ് വയനാട് ബ്യൂറോ

കാവുംമന്ദം: ഒരു നൂറ്റാണ്ട് കാലം നിരവധി തലമുറകളെ വിദ്യ അഭ്യസിപ്പിച്ച തരിയോട് ജി എൽ പി സ്കൂളിൻറെ ശതാബ്ദി ആഘോഷം ശതദീപ്തം പരിപാടി തരിയോടിന്റെ ഉത്സവമായി മാറി. സമാപന സമ്മേളനം കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വ ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടർ അനഘ കെ എ എസ് മുഖ്യാതിഥിയായി.

 

മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 1925 ലാണ് സ്കൂൾ ആരംഭിച്ചത്. പരിമിതമായ സാഹചര്യങ്ങളിൽ ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ സ്കൂൾ ഇന്ന് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ നിരവധി വിദ്യാർത്ഥികൾ പഠിച്ചു വരുന്നുണ്ട്. പാഠ്യരംഗത്തും പാഠ്യേതര രംഗങ്ങളിലും മത്സര പരീക്ഷകളിലും ഉയർന്ന നിലവാരം പുലർത്തുന്ന സ്കൂളിൻറെ ഒരു വർഷം നീണ്ടു നിന്ന നൂറാം വാർഷിക പരിപാടികൾക്കാണ് ഇതിലൂടെ സമാപനം കുറിച്ചത്. അധ്യയന ജീവിതത്തിൽ നിന്നും വിരമിക്കുന്ന സ്കൂളിലെ സീനിയർ അസിസ്റ്റൻറ് സിപി ശശികുമാറിനുള്ള യാത്രയയപ്പും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള ആദരവും വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും വേദിയിൽ നടന്നു. ലഹരി പ്രമേയമാക്കി സൂര്യ സജി സംവിധാനം ചെയ്ത അക്ഷരമുറ്റം എന്ന ആൽബത്തിന്റെ പ്രദർശനവും നടത്തപ്പെട്ടു. സമാപന പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് വെള്ളിയാഴ്ച നടന്ന വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയിലും പൊതു പരിപാടിയിലും നാടൊന്നായി പങ്കാളികളായിരുന്നു. അന്നേദിവസം 75 വയസ്സിന് മുകളിൽ പ്രായമുള്ള പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കൽ, പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഗാനമേള എന്നിവയും നടന്നു.

സമാപന പൊതുസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുഷ്പ മനോജ്, സ്ഥിരം സമിതി അധ്യക്ഷരായ വി ജി ഷിബു, രാധ പുലിക്കോട്, കെ വി ഉണ്ണികൃഷ്ണൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ വിൽസൺ തോമസ്, ബി പി സി കൊച്ചുത്രേസ്യ എംപി, കെ വി ചന്ദ്രശേഖരൻ, അഷ്റഫ് പാറക്കണ്ടി, അബ്ദുൽ കരീം, കെ പി ആൻറണി, ബി സലീം, രാധിക ശ്രീരാഗ്, അനൻ പോൾ ആൻറണി, എൻ കെ ഷമീന തുടങ്ങിയവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകൻ സിപി ശശികുമാർ മറുപടി പ്രസംഗം നടത്തി. സ്കൂൾ പ്രധാനാധ്യാപിക ബിന്ദു തോമസ് സ്വാഗതവും അധ്യാപക പ്രതിനിധി എം പി കെ ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *