July 27, 2026

കൊമ്മയാട് സ്റ്റേഡിയത്തിൽ ഫ്ലഡ്‌ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു

0
Img 20250407 203105
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊമ്മയാട് സ്റ്റേഡിയത്തിൽ നിർമ്മിച്ച ഫ്ലഡ്‌ലൈറ്റുകൾ നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധീ രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അദ്ദേഹം സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.

 

വാർഡ് മെമ്പർ തോമസ് പൈനാടത്ത് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി.എം അനിൽകുമാർ, പി.എ അസീസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

കൊമ്മയാട് സ്റ്റേഡിയത്തിലെ ഫ്ലഡ്‌ലൈറ്റുകൾ സ്ഥാപിച്ചത് പ്രദേശത്തെ കായിക പ്രേമികൾക്കും നാട്ടുകാർക്കും ഒരുപോലെ ഉപകാരപ്രദമാകും. രാത്രികാലങ്ങളിലും കായിക മത്സരങ്ങൾക്കും പരിശീലനത്തിനും ഇത് സഹായകമാകും എന്ന് അധികൃതർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *