May 31, 2026

യുവിക 2025 പദ്ധതിയിലേക്ക് വൈഭവ് പി.പ്രദീപിന് സെലക്ഷന്‍

0
xgdf

 

വെള്ളമുണ്ട:യുവിക 2025 പദ്ധതിയിലേക്ക് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ വൈഭവ് പി.പ്രദീപിന് സെലക്ഷന്‍ ലഭിച്ചു.
വിദ്യാര്‍ത്ഥികളില്‍ ബഹിരാകാശ ശാസ്ത്ര സാങ്കേതിക മേഖലകളിലെ നൂതന പ്രവണതകളെ കുറിച്ച് അറിവ് നല്‍കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ സ്‌പെയ്സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന പദ്ധതിയാണിത്. വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് വൈഭവ്.ഇന്ത്യയില്‍ നിന്നും 350 വിദ്യാര്‍ത്ഥികള്‍ക്കാണ് ആകെ സെലക്ഷന്‍ ലഭിച്ചത്.

ഇതില്‍ കേരളത്തില്‍ നിന്നുള്ള 12 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. പഠന രംഗത്തെ മികവും ശാസ്ത്ര സാങ്കേതിക മേഖലകളിലെ അറിവും അഭിരുചിയും അടിസ്ഥാനമാക്കിയാണ് പദ്ധതിയിലേക്ക് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥിയെ പിടിഎയും സ്റ്റാഫ് കൗണ്‍സിലും അഭിനന്ദിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *