May 31, 2026

ദുബായിക്ക് തിളക്കമേറ്റാൻ പുതിയ ഗോൾഡ് ഹബ് വരുന്നു

0
hfghf
By ന്യൂസ് വയനാട് ബ്യൂറോ

ദുബായ്:ലോകത്തിന്റെ മികച്ച സ്വർണ്ണ-വജ്ര ആഭരണ, ബുലിയൻ വ്യാപാര േകന്ദ്രമെന്ന നിലയിൽ ഗോൾഡ് സിറ്റി എന്ന സ്ഥാനം ഉറപ്പിച്ച ദുബായ് പുതിയ സ്വർണ്ണ ഹബ് നിർമ്മിക്കാൻ ഒരുങ്ങുന്നു. ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസ് പ്രൊവൈഡർ സ്റ്റാറ്റിസ്റ്റയുടെ കണക്കനുസരിച്ച്, 2022-ൽ 270 ബില്യൺ ഡോളറായിരുന്ന ലോക ആഭരണ മാർക്കറ്റിന്റെ മൂല്യം 2026ൽ 330 ബില്യൺ ഡോളറിലേക്ക് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.2024-ൽ, ദുബായിൽ സ്വർണ്ണത്തിനുള്ള ഡിമാൻറ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു. വേൾഡ്ഗോൾഡ് കൗൺസിലിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2024-ൽ ദുബായിലെ സ്വർണ്ണ വ്യാപാരം 300ശതമാനം വർദ്ധിച്ചു.
2024-ലെ ജിഡിപി, സാംസ്കാരിക പ്രാധാന്യം, ടാക്സ്-ഫ്രീ ഷോപ്പിംഗ്, ടൂറിസം, സുരക്ഷിത നിക്ഷേപം എന്നിവയുടെ അടിസ്ഥാനത്തിൽ യുഎഇ ലോകത്തിലെ രണ്ടാമത്തെ ഉയർന്ന പ്രതിശീർഷ സ്വർണ്ണ ആഭരണ ആവശ്യമുള്ള രാജ്യമാണ്
ഇത്തമൊരു സാഹചര്യത്തിലാണ് പുതിയ ഗോൾഡ് ഹബ്ബിനുള്ള സാധ്യത തുറക്കപ്പെടുന്നത്.
ദുബായി ഗോൾഡ് സൂക്ക് എന്ന പരമ്പരാഗത മാർക്കറ്റ് ഇതുവരെയുള്ള ആവശ്യങ്ങൾ നിറവേറ്റിയിരുന്നെങ്കിലും, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ ആവശ്യം വർദ്ധിച്ചതോടെ ഒരു പുതിയ ഹബ് ആവശ്യമാണെന്ന് യൂണിക് വേൾഡ് ഗ്രൂപ്പ് ചെയർമാൻ സുലൈമാൻ ടി.എം ചൂണ്ടിക്കാട്ടുന്നു. “ജനസംഖ്യ, ഉപഭോക്തൃ ശേഷി, ടൂറിസം എന്നിവയിലെ വർദ്ധനവ് കണക്കിലെടുക്കുമ്പോൾ, ബർ ദുബായിൽ ഒരു പുതിയ ഗോൾഡ് ആൻഡ് ലൈഫ്സ്റ്റൈൽ ഹബ് നിർമ്മിക്കേണ്ടതുണ്ട്. പ്രമുഖ റീട്ടെയ്ലർമാരുമായുള്ള കൂടിയാലോചനക്ക് ശേഷം ഈ പദ്ധതി പ്രാവർത്തികമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിനോദ സഞ്ചാരമേഖലയിലെ ദുബായിയുടെ മികവും സന്ദർശകരുടെയും പുതുതലമുറയുടെയും ഇടയിലെ ട്രെൻഡി ആഭരണങ്ങൾക്കായുള്ള ആവശ്യവും
പുതിയഗോൾഡ് ഹബ്ബി ൻറ സാധ്യത വർധിപ്പിക്കുമെന്ന്
യൂണിക് വേൾഡ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് സുഹൈബ് പ്രത്യാശ പ്രകടിപ്പിച്ചു.
ഗൾഫ്മേഖലയിലെ പ്രമുഖ മലയാളി സംരംഭകനായ സുലൈമാൻ ടി.എം സ്ഥാപിച്ച യൂണിക് വേൾഡ് ഗ്രൂപ്പ്, യു.എ.ഇയിൽ 27 വർഷമായി ബിസിനസ് സെന്ററുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റിയൽ എസ്റ്റേറ്റ് തുടങ്ങി വൈവിധ്യമാർന്ന വാണിജ്യ മേഖലകളിൽ സജീവമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *