പുതിയ സ്‌കൂള്‍ കെട്ടിടം ശിലാസ്ഥാപനം നിര്‍വ്വഹിച്ചു
കിഫ്ബി ഫണ്ടില്‍ നിന്നും ലഭിച്ച 1 കോടി 30 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ബത്തേരി നിയോജക മണ്ഡലം എം എല്‍എ ഐ.സി. ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന്‍ അധ്യക്ഷനായി.ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍ മുഖ്യ പ്രഭാഷണം നടത്തി.സ്‌കൂള്‍ പ്രഥമ അദ്ധ്യാപകന്‍ ബിനോ പോള്‍ , മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍,സ്‌കൂള്‍ PTA,SMC,MPTA,SSG അംഗങ്ങള്‍ അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ PTA പ്രസിഡന്റ് വിനോദ് അണിമംഗലത്ത് എന്നിവര്‍ സംസാരിച്ചു.





Leave a Reply