ബത്തേരി ഹാപ്പിനസ് ഫെസ്റ്റില്‍ അടിപിടി
ബത്തേരി ഹാപ്പി നെസ് ഫെസ്റ്റില്‍ പരിപാടി അവതരിപ്പിക്കാനെ
ത്തിയവരും സംഘാടകരും തമ്മില്‍ അടിപിടി. ഇരുകൂട്ടരുടെയും പരാതി കളില്‍ കേസെടുത്ത് ബത്തേരി പോലീസ്. ബത്തേരി സെയ്ന്റ്‌മേരീസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ഇതിനിടെ സംഘാടകരില്‍ ചിലര്‍ ഗാന മേള സംഘത്തിലെ ഗായികയെ അപമാനിക്കാന്‍ ശ്രമിച്ചതായി ഗായിക ബത്തേരി പോലീസില്‍ പരാതിനല്‍കി. ഇതില്‍ കണ്ടാലറിയാവുന്ന ചിലരുടെപേരില്‍ കേസെടുത്തു. സംഘാടകരില്‍ ചിലര്‍ ഗാനമേള സംഘത്തിനു നേരേ നല്‍കിയ പരാതിയിലും കേസെടുത്തിട്ടുണ്ട്.
ഗാനമേള സംഘത്തിന്റെ ഓര്‍ക്കസ്ട്ര വിഭാഗം താമസി ച്ചെത്തിയതിനെച്ചൊല്ലി സംഘാടകരും ഗാനമേളക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഗാനമേള സംഘത്തിന് പറഞ്ഞുറപ്പിച്ച തുകയുമായി ബന്ധപ്പെട്ടും തര്‍ക്കമുണ്ടായി.





Leave a Reply