July 1, 2026

അനധികൃതമായി സൂക്ഷിച്ച പടക്കങ്ങള്‍ പിടിച്ചെടുത്തു

0
fgjfg

 

കല്‍പ്പറ്റ:കല്‍പ്പറ്റയിലെ ജില്ലാ ഹോള്‍സെയില്‍ കണ്‍സ്യൂമര്‍ സ്റ്റോര്‍ എന്ന സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് 950 കിലോയോളം വരുന്ന പടക്കങ്ങള്‍ പിടിച്ചെടുത്തത്. ലൈസന്‍സ് അനുസരിച്ച് 450 കിലോ ഗ്രാം ചൈനീസ് പടക്കങ്ങളും 50 കിലോയോളം നിര്‍മിത പടക്കങ്ങളും സൂക്ഷിക്കാനുള്ള അനുമതിയാണുണ്ടായിരുന്നത്. അനുവദനീയമായ അളവില്‍ കൂടുതല്‍ പടക്കങ്ങള്‍ കണ്ടെത്തിയതില്‍ ലൈസന്‍സിയായ കേണിച്ചിറ താഴെമുണ്ട പുതുശ്ശേരി വീട്ടില്‍ പി.ജെ ജീമോനെ(48)തിരെ കല്‍പ്പറ്റ പോലീസ് കേസെടുത്തു. സബ് ഇന്‍സ്പെക്ടര്‍ വിമല്‍ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

ജില്ലയില്‍ നിയമവിരുദ്ധമായി എക്‌സ്‌പ്ലോസീവ് ഉത്പന്നങ്ങള്‍ സൂക്ഷിക്കുന്നത് കണ്ടെത്താന്‍ വ്യാപകമായി പരിശോധന നടത്തിവരികയാണ്. .

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *