പാചകവാതക വില വര്‍ധന: എഫ്എസ്ഇടിഒ പ്രതിഷേധിച്ചു
കല്‍പ്പറ്റ:കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരെ കെ എഫ് എസ് ഇ.ടി.ഒയുടെ നേതൃത്വത്തില്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു.കല്‍പ്പറ്റ സിവില്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധ പരിപാടി എഫ് എസ് ഇ.ടി.ഒ ജില്ലാ സെക്രട്ടറി ടി. കെ അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടിയില്‍ കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.ടി. ഷണ്‍മുഖന്‍ ഉദ്ഘാടനം ചെയ്തു. ബത്തേരിയില്‍ എന്‍.ജി ഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് വി.ജെ ഷാജി ഉദ്ഘാടനം ചെയ്തു.
കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി കെ.ജി. പത്മകുമാര്‍ അധ്യക്ഷനായി.എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്‍ ആര്‍ മഹേഷ് കുമാര്‍,റിജേഷ് പി സി , എ.അജയകുമാര്‍ അധ്യക്ഷനായി.പരിപാടിക്ക് യു.കെ സരിത , രജിത് കെ.എസ് .എന്നിവര്‍സംസാരിച്ചു.സി.ആര്‍ ശ്രീനിവാസന്‍ ,ടി.രാജന്‍ എന്നിവര്‍സംസാരിച്ചു.





Leave a Reply