May 8, 2026

ലഹരിവിരുദ്ധ ചിത്രരചന ക്യാമ്പയിന്‍ സംഘടിപ്പിച്ചു

0
gjgh
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ : ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജവഹര്‍ ബാല്‍ മഞ്ച് വയനാട് ജില്ലാ കമ്മറ്റി. പരിപാടികളുടെ ഭാഗമായി ജില്ലാതല ലഹരിവിരുദ്ധ ചിത്രരചന ക്യാമ്പയിന്‍ സംഘടിപ്പിച്ചു. കെപിസിസി മെമ്പര്‍ കെ. ഇ വിനയന്‍ ചിത്രരചന ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ ഡിന്റോ ജോസ് അധ്യക്ഷനായിരുന്നു. വരും ദിവസങ്ങളില്‍ കുട്ടികളുടെ നേതൃത്വത്തില്‍ ജില്ലയിലുടനീളം വിവധ സര്‍ഗാത്മക പരിപാടികള്‍ ലഹരിക്കെതിരെ സംഘടിപ്പിക്കും.

ഈ മഹാവിപത്തിനെ തടയാനുള്ള പോരാട്ടത്തില്‍ ജവഹര്‍ ബാല്‍ മഞ്ചും അണിനിരക്കും. ജില്ലാ കോഡിനേറ്റര്‍മാരായ ഷഫീഖ് സി, അനൂപ്കുമാര്‍, നിത കേളു, ശശികുമാര്‍ ജില്ലാ ഭാരവാഹികളായ ആദി സൂര്യന്‍,വൈഗ ലക്ഷ്മി, എല്‍ട മരിയ സജി,അശ്വന്ത് വി.എസ്, എല്‍ന സാറാ, ശ്രേയ ലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *