രക്ത ദാനവാരാചരണത്തിന് നാളെ തുടക്കമാകും
മാനന്തവാടി : ടീം ജ്യോതിര്‍ഗമയ തുടര്‍ച്ചയായ 16-ാം വര്‍ഷവും പീഡാനുഭവ വാരം രക്ത ദാനവാരമായി ആചരിക്കും. നാളെ മുതല്‍ 20 (ഈസ്റ്റര്‍) വരെ നടക്കുന്ന ജ്യോതിര്‍ഗമയ രക്ത ദാനവാരാചരണത്തിന്റെ ഉദ്ഘാടനം രാവിലെ പത്തിന് കവി സാദിര്‍ തലപ്പുഴ ഉദ്ഘാടനം ചെയ്യും. വള്ളിയൂര്‍ക്കാവ് ക്ഷേത്രം ട്രസ്റ്റി ടി കെ അനില്‍കുമാര്‍ അവയവ ദാന സമ്മതപത്രം കൈമാറും. ടീം ജ്യോതിര്‍ഗമയ കോ -ഓര്‍ഡിനേറ്റര്‍ കെ. എം. ഷിനോജ് ഏറ്റുവാങ്ങും. മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ബേബി പൗലോസ് അധ്യക്ഷത വഹിക്കും.
സി ഡിറ്റ് ഡയറക്ടര്‍ എ.വി. അനീഷ് സന്ദേശം നല്‍കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബത്തേരി, മേപ്പാടി, കല്‍പറ്റ, മാനന്തവാടി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ രക്ത ബേങ്കുകളിലായി വൈദീകര്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍, രക്ഷിതാക്കള്‍, യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ രക്തദാനം നടത്തും.





Leave a Reply