June 27, 2026

സൗഹൃദം തകർക്കുന്ന സാഹചര്യങ്ങളെ കരുതിയിരിക്കണമെന്ന് മുസ്ലിംലീഗ്

0
img_20250410_205131
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരളത്തിന്റെ പരമ്പരാഗതമായ സാമുദായിക സൗഹൃദം തകർക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വയനാട് മുട്ടിൽ ഡബ്ല്യു.എം.ഒ ഓർഫനേജ് ഓഡിറ്റോറിയത്തിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഈ സുപ്രധാന പ്രമേയം അംഗീകരിച്ചത്.

 

സാമുദായിക മൈത്രിയും പരസ്പര വിശ്വാസവും തകർക്കാൻ ചില നിക്ഷിപ്ത താൽപ്പര്യക്കാർ കാലങ്ങളായി ശ്രമം നടത്തുന്നുണ്ട്. എന്നാൽ കേരളീയ സമൂഹം എന്നും അത്തരം ശ്രമങ്ങളെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഈ പൈതൃകവും പാരമ്പര്യവും ഉൾക്കൊണ്ട് പൊതുനന്മയ്ക്കായി പരസ്പരം സഹകരിക്കാനുള്ള വിശാലമായ മനസ്ഥിതിയാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നതെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

 

യോഗത്തിൽ, ഈ മാസം 16ന് ബുധനാഴ്ച കോഴിക്കോട്ട് വെച്ച് നടക്കുന്ന വഖഫ് സംരക്ഷണ മഹാറാലി വൻ വിജയമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ജില്ലാ കമ്മിറ്റികൾ അവതരിപ്പിച്ചു. റാലിയുടെ വിജയത്തിനായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

 

അതോടൊപ്പം, മെയ് 25ന് ഡൽഹിയിൽ നടക്കുന്ന ഖാഇദെ മില്ലത്ത് സെന്റർ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികളെ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് തിരഞ്ഞെടുക്കാൻ കീഴ്ഘടകങ്ങൾക്ക് സംസ്ഥാന കമ്മിറ്റി നിർദ്ദേശം നൽകി.

 

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്നതിനായി ശാഖാതലങ്ങളിൽ പാർട്ടിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനും യോഗം തീരുമാനമെടുത്തു.

 

സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞ യോഗത്തിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, പി.വി അബ്ദുൽ വഹാബ് എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, കെ.പി.എ മജീദ് എം.എൽ.എ, ഡോ. എം.കെ മുനീർ എം.എൽ.എ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയ പ്രമുഖ നേതാക്കൾ സംസാരിച്ചു.

 

സംസ്ഥാന ഭാരവാഹികൾ, സെക്രട്ടറിയേറ്റ് അംഗങ്ങൾ, ജില്ലാ പ്രസിഡന്റ് ജനറൽ സെക്രട്ടറിമാർ, എം.എൽ.എമാർ, പോഷക ഘടകം പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. സി.ടി അഹമ്മദലി, എൻ.സി മായിൻ ഹാജി, അബ്ദുറഹ്‌മാൻ കല്ലായി, സി.എച്ച് റഷീദ്, ഡോ. സി.പി ബാവ ഹാജി, ഉമർ പാണ്ടികശാല, പൊണ്ടങ്കണ്ടി അബ്ദുല്ല, സി.പി സൈതലവി, അഡ്വ. എൻ. ഷംസുദ്ദീൻ, കെ.എം ഷാജി, അബ്ദുറഹ്‌മാൻ രണ്ടത്താണി, സി. മമ്മൂട്ടി, പി.എം സാദിഖലി, പാറക്കൽ അബ്ദുല്ല, സി.പി ചെറിയ മുഹമ്മദ്, യു.സി രാമൻ, അഡ്വ. മുഹമ്മദ് ഷാ, ഷാഫി ചാലിയം, പി.കെ അബ്ദുറബ്ബ്, ടി.എ അഹമ്മദ് കബീർ, അഡ്വ. എം ഉമർ, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, പി.കെ ബഷീർ എം.എൽ.എ, മഞ്ഞളാംകുഴി അലി എം.എൽ.എ, പി. ഉബൈദുല്ല എം.എൽ.എ, കളത്തിൽ അബ്ദുല്ല, അഡ്വ. നാലകത്ത് സൂപ്പി, വി.എം ഉമർ മാസ്റ്റർ, എം.എ സമദ്, പി. അബ്ദുൽ ഹമീദ് എം.എൽ.എ, എ. അബ്ദുറഹ്‌മാൻ, അഡ്വ. അബ്ദുൽകരീം ചേലേരി, കെ.ടി സഅദുല്ല, കെ.കെ അഹമ്മദ് ഹാജി, ടി. മുഹമ്മദ്, എം.എ റസാഖ് മാസ്റ്റർ, ടി.ടി ഇസ്മായിൽ, മരക്കാർ മാരായമംഗലം, അഡ്വ. ടി.എ സിദ്ദീഖ്, സി.എ മുഹമ്മദ് റഷീദ്, പി.എം അമീർ, അഡ്വ. വി.ഇ അബ്ദുൽ ഗഫൂർ, എ.എം നസീർ, നൗഷാദ് യൂനുസ്, അഡ്വ. സുൽഫീക്കർ സലാം, ബീമാപ്പള്ളി റഷീദ്, കുറുക്കോളി മൊയ്തീൻ എം.എൽ.എ, യു.എ ലത്തീഫ് എം.എൽ.എ, ടി.വി ഇബ്രാഹിം എം.എൽ.എ, എ.കെ.എം അഷ്‌റഫ് എം.എൽ.എ, നജീബ് കാന്തപുരം എം.എൽ.എ, പി.കെ ഫിറോസ്, അഹമ്മദ് കുട്ടി ഉണ്ണികുളം, അഡ്വ. എം. റഹ്‌മത്തുല്ല, സുഹ്‌റ മമ്പാട്, അഡ്വ. പി കുൽസു, അഡ്വ. നൂർബിന റഷീദ്, യു. പോക്കർ, ഇ.പി ബാബു, ഹനീഫ മൂന്നിയൂർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *