മെഗാ ഇ-ചെലാന്‍ അദാലത്ത്
കല്‍പ്പറ്റ: വയനാട് ജില്ലാ പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി ഏപ്രില്‍ 11, 16, 23 തീയതികളില്‍ മെഗാ ഇ-ചെലാന്‍ അദാലത്ത് നടത്തുന്നു. വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയ ഇ -ചെലാന്‍ പിഴ യഥാസമയം അടയ്ക്കാന്‍ സാധിക്കാത്തതും നിലവില്‍ കോടതിയിലുള്ളതുമായ എല്ലാ ചെല്ലാനുകളും അദാലത്തില്‍ല്‍ പിഴയൊടുക്കി തുടര്‍നടപടികളില്‍ നിന്ന് ഒഴിവാകാം. 11ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ കൈനാട്ടി ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസ്, 16ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ ബത്തേരി എസ്.ആര്‍.ടി.ഒ ഓഫീസ്, 23ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ മാനന്തവാടി എസ്.ആര്‍.ടി.ഒ ഓഫീസ് എന്നിവിടങ്ങളിലാണ് അദാലത്ത്. പൊതുജനങ്ങള്‍ക്ക് നേരിട്ട് എത്തി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളില്‍ പിഴ ഒടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പോലീസ്- 9562048038, എം.വി.ഡി- 9188963112.





Leave a Reply