എടവകയുടെ ഒരു സ്വപ്നം കൂടി പൂവണിയുന്നു
എടവക പഞ്ചായത്തിലെ ആയുര്‍വേദ ആശുപത്രിക്ക് നാഷണല്‍ ആയുഷ് മിഷന്‍ അനുവദിച്ച ഒരു കോടി രൂപ മുടക്കി പുതിയ കെട്ടിടം ഒരുങ്ങുന്നു.ജില്ലയിലെ കിടത്തി ചികിത്സ സൗകര്യമുള്ള ഏക ആയുര്‍വേദ ആശുപത്രിയായ ആയുര്‍വേദ ആശുപത്രിക്ക് ഭരണസമിതിയുടെ നിരന്തരമായ പരിശ്രമങ്ങള്‍ക്കൊടുവിലാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്. ദിവംഗതനായ പള്ളത്ത് ചാക്കോ ചേട്ടന്റെ സ്മരണാര്‍ത്ഥംകുടുംബം ദാനം നല്‍കിയ സ്ഥലത്താണ് പുതിയ കെട്ടിടം.നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ രോഗികള്‍ക്ക് കൂടുതല്‍ മികച്ച സേവനം ലഭ്യമാകും.
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാന്‍ തുടക്കം കുറിച്ചു, ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജാ സുധാകരന്‍,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് ശിഹാബ് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍വിനോദ് തോട്ടത്തില്‍,ക്ഷേമ കാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെന്‍സി ബിനോയ്,വാര്‍ഡ് മെമ്പര്‍മാരായ ഷില്‍സന്‍ മാത്യു ,വത്സന്‍ എംപി,മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പ്രഷീല,നാഷണല്‍ ആയുഷ് മിഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ‘അഫ്‌സല്‍,കെ എച്ച് ആര്‍ ഡബ്ലിയു അസിസ്റ്റന്റ് എന്‍ജിനീയര്‍ കൃഷ്ണന്‍കുട്ടി, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍,പ്രദേശവാസികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.





Leave a Reply