May 31, 2026

റോഡ് ഉദ്ഘാടനം ചെയ്തു

0
img_20250413_094737
By ന്യൂസ് വയനാട് ബ്യൂറോ

 

 

ഇല്ലത്ത്മൂല: പ്രവൃത്തി പൂർത്തീകരിച്ച ഇല്ലത്ത്മൂല കാത്തിരിക്കൽ ചോയി മൂല റോഡിൻ്റെ ഉദ്ഘാടനം പട്ടികജാതി പട്ടിക വർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു നിർവ്വഹിച്ചു. എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ചാണ് പാലം സംഭക്ഷണഭിത്തി, കോൺ ക്രീറ്റ് വർക്കുകൾ പൂർത്തീകരിച്ചത്. ഡിവിഷൻ കൗൺസിലർ അബ്ദു‌ൾ ആസിഫ് അദ്ധ്യക്ഷ്യത വഹിച്ചു. ജനപ്രതിനിധികളായ വി.ആർ പ്രവിജ്, ശാരദ സജീവൻ, ജി.രാമചന്ദ്രൻ, തങ്കമണി, എന്നിവരും, പി.ടി ബിജു, കെ.സൈനബ, സുമിത്ര ബാലൻ എ. ജയരാജൻ, കെ എം സലീം, ഷൈനി ജോൺസൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കമ്മറ്റി ഭാരവാഹികളായ മുത്തലീബ്, ബിജു കൊള്ളിക്കാട്ടിൽ എന്നിവർ യഥാക്രമം സ്വാഗതവും, നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *