May 31, 2026

ഗുരുദേവദര്‍ശനങ്ങള്‍ കാലികപ്രസക്തം: ജുനൈദ് കൈപ്പാണി

0
GHF

 

പുല്‍പ്പള്ളി:വൈരവും പരസ്പര അനാദരവും സൃഷ്ടിച്ച് ജനങ്ങളെ വിഭാഗീയതയിലാഴ്ത്തി മുതലെടുക്കുന്ന ശക്തികളെ നേരിടാനുള്ള ഊര്‍ജ്ജമാണ് ശ്രീനാരായണ ഗുരുദേവന്റെ സ്മൃതിയും മഹിത ദര്‍ശനങ്ങളുമെന്ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി പറഞ്ഞു.പുല്‍പ്പള്ളി
ജയശ്രീ ആര്‍ട്‌സ് & സയന്‍സ് കോളേജ് തെയ്യാറാക്കിയ ‘ചിരികള്‍ക്കിടയില്‍’ കോളേജ് മാഗസിന്‍ പ്രകാശനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.ശിവഗിരിമഠം സന്ന്യാസിനി സ്വാമിനി മാതാ നാരായണ ചൈതന്യമയി ആദ്യപ്രതി ഏറ്റുവാങ്ങി.

‘വിദ്യകൊണ്ടു സ്വതന്ത്രരാവൂ’ എന്ന ശ്രീനാരായണ ഗുരു ഉദ്‌ബോധിപ്പിച്ചതിന്റെ മൂല്യം പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന മാതൃക വിദ്യാഭ്യാസ കൂട്ടായ്മയാണ് ജയശ്രീയുടേതെന്ന് ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.ഗുരു മുന്നോട്ടുവച്ച വിദ്യാഭ്യാസ രീതി എല്ലാ വൈകാരികതകളെയും അംഗീകരിച്ച് അവ നിയന്ത്രണ വിധേയമായി കൈപ്പിടിയിലൊതുക്കാന്‍ പഠിപ്പിക്കുന്നതാണ്.മതനിരപേക്ഷ മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരുവാന്‍ ശ്രീനാരായണ ദര്‍ശനങ്ങള്‍ സഹായിക്കുമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍ അധ്യക്ഷനായി.ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഉഷാ തമ്പി, പനമരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ബെന്നി സ്‌കൂള്‍ മാനേജര്‍ കെ.ആര്‍. ജയറാം, ജയശ്രീ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ എസ് ഷിബു, സി കെ എം ട്രസ്റ്റ് സെക്രട്ടറി കെ.ആര്‍. ജയരാജ്, സ്റ്റാഫ് എഡിറ്റര്‍ മൃദുല, മാഗസിന്‍ എഡിറ്റര്‍ രഹന ബേബി, ഫെബിന്‍ സജി, ഷൈന്‍ പി ദേവസ്യ,എം.വി ബാബു എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *