ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പ് നടത്തി
ചെതലയം :മനുഷ്യ- വന്യജീവി സംഘര്‍ഷ ലഘൂകരണ മാര്‍ഗ്ഗങ്ങള്‍ , ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പ് നടത്തി.സാമൂഹ്യ വനവല്‍ക്കരണ വിഭാഗം വയനാട് ഡിവിഷന്‍, കല്‍പ്പറ്റ സോഷ്യല്‍ ഫോറസ്ട്രിറേഞ്ച് ,ബത്തേരി സോഷ്യല്‍ ഫോറസ്ട്രി സെക്ഷനും ബത്തേരി മുനിസിപ്പാലിറ്റിയില്‍ രണ്ടാം ഡിവിഷനില്‍ പൂവഞ്ചി ഉന്നതി അംഗനവാടിയിലാണ് ക്യാമ്പ് നടത്തി.ക്യാമ്പ് ബത്തേരി മുനിസിപ്പാലിറ്റി രണ്ടാം ഡിവിഷന്‍ കൗണ്‍സിലര്‍ ജയകൃഷ്ണന്‍ എ.ആര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.പി സുനില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് കല്‍പ്പറ്റ അധ്യക്ഷനായി.
ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി,രാജു ബി പി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സ്വാഗതവും, ഉഷ കുമാരി അംഗനവാടി ടീച്ചര്‍ പൂവഞ്ചി ഉന്നതി, ചന്ദ്രന്‍ വി പൂവഞ്ചി ഇ ഡി സി പ്രസിഡന്റ് , ശ്രീറാം ട്രെബല്‍ പ്രൊമോട്ടര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു, പി കെ സജി പ്രസാദ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് കല്‍പ്പറ്റ നന്ദി രേഖപ്പെടുത്തി. ചടങ്ങില്‍ പൂവഞ്ചി ഉന്നതി നിവാസികളും, ഗ്രാമവാസികളും ഇ ഡിസി അംഗങ്ങളും പങ്കെടുത്തു.





Leave a Reply