പുതുശ്ശേരിക്കടവ് പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍ 22 മുതല്‍
പുതുശ്ശേരിക്കടവ്: സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധഗീവര്‍ഗ്ഗീസ് സഹാദയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രില്‍ 22,23 നടക്കുമെന്ന് വികാരി ഫാ. ബാബു നീറ്റുംകര, ട്രസ്റ്റി ബിജു ജോണ്‍, സെക്രട്ടറി എം.ജി ജോണ്‍സണ്‍ എന്നിവര്‍ അറിയിച്ചു.22 ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്ക്
കൊടിഉയര്‍ത്തും.
തുടര്‍ന്ന് ആറു മണിക്ക്‌സന്ധ്യാനമസ്‌കാരവും.ഏഴ് മണിക്ക് തേര്‍ത്തുകുന്ന് ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള കുരിശിങ്കലേക്ക് വാദ്യമേള അകമ്പടിയോടെ പ്രദക്ഷിണവുമുണ്ടാകും.
ആശിര്‍വാദം,നേര്‍ച്ച ഭക്ഷണം എന്നിവയോടെ ആദ്യ ദിവസത്തെ പരിപാടി സമാപിക്കും.23 ന് പ്രഭാത നമസ്‌കാരം.8:30 മണിക്ക് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും വി.ദൈവമാതാവിനോടും വി.ഗീവര്‍ഗീസ് സഹദായോടുമുള്ള മധ്യസ്ഥ പ്രാര്‍ത്ഥനയും തുടര്‍ന്ന് താഴെ കുരിശിങ്കലേക്ക് പ്രദക്ഷിണവുമുണ്ടാകും . ആശിര്‍വാദം
പൊതുസദ്യ എന്നിവക്ക് ശേഷം കൊടിയിറക്കലോടെ പെരുന്നാള്‍ സമാപിക്കും.





Leave a Reply