May 7, 2026

നിയന്ത്രണം വിട്ട ജീപ്പ് മരത്തിൽ ഇടിച്ച് 4 യാത്രക്കാർക്ക് പരിക്ക്

0
img_20250422_194116
By ന്യൂസ് വയനാട് ബ്യൂറോ

ദാസനക്കര പാക്കം ദാസനക്കരയിൽ നിയന്ത്രണം വിട്ട ജീപ്പ് മരങ്ങൾക്കിടയിലേക്ക് ഇടിച്ച് കയറി ജീപ്പിലുണ്ടായിരുന്ന 4 പേർക്ക് പരിക്കേറ്റു. ജീപ്പ് ഡ്രൈവർ ദാസനക്കര സ്വദേശി സുനിൽ (33), ഇരുളം പ്ലാച്ചിക്കാട്ടിൽ മിഥുൻ ലാൽ (36), വേലിയമ്പം വരവുകാലായിൽ അഭി (30), പാടിച്ചിറ കബനി ചാലോളി കുന്നുമ്മൽ അഭിരാം (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് അഞ്ചരയോടെ ദാസനക്കര ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് സമീപമായിരുന്നു അപകടം. അപകടത്തിൽ ജീപ്പിന്റെ ടയർ ഊരിതെറിക്കുകയും, മുൻഭാഗം തകരുകയും ചെയ്തു.പരിക്കേറ്റവരെ നാട്ടുകാരും, മാനന്തവാടി അഗ്‌നി രക്ഷാ സേനാംഗങ്ങളും ചേർന്ന് മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. തലയ്ക്ക് സാരമായി പരിക്കേറ്റ സുനിലിനേയും, മിഥുൻ ലാലിനേയും വിദഗ്‌ധ ചികിത്സാർത്ഥം മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു‌.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *