മാൻ കുറുകെ ചാടി സ്കൂട്ടർ യാത്രികന് പരിക്ക്
സുൽത്താൻ ബത്തേരി: പുൽപ്പള്ളി റോഡിൽ ഒന്നാംമൈലിന് സമീപം സ്കൂട്ടറിന് മുകളിലേക്ക് മാൻ ചാടിയുണ്ടായ അപകടത്തിൽ യാത്രികന് പരിക്കേറ്റു. സുൽത്താൻ ബത്തേരി ഒന്നാംമൈൽ സ്വദേശി പരമശിവ(68)നാണ് പരിക്കേറ്റത്.
ഇന്ന് രാത്രി 7.10 ഓടെയായിരുന്നു സംഭവം. ബത്തേരിയിൽ നിന്ന് ഒന്നാംമൈലിലെ ക്വാട്ടേഴ്‌സിലേക്ക് പോവുകയായിരുന്ന പരമശിവയുടെ സ്കൂട്ടറിന് മുന്നിലേക്ക് അപ്രതീക്ഷിതമായി മാൻ ചാടുകയായിരുന്നു.
അപകടത്തിൽ സാരമായി പരിക്കേറ്റ പരമശിവയെ ഉടൻതന്നെ ബത്തേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





Leave a Reply