ജില്ല അണ്ടര്‍-11ചെസ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു
കല്‍പ്പറ്റ: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ചെസ് ടെക്‌നിക്കല്‍ കമ്മിറ്റി ഇന്ത്യന്‍ ചെസ് അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വയനാട് ജില്ല അണ്ടര്‍- 11 (ഓപ്പണ്‍ & ഗേള്‍സ് ) ചെസ് സെലക്ഷന്‍ ചാമ്പ്യന്‍ഷിപ്പ് മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിച്ചു. ഓപ്പണ്‍ വിഭാഗത്തില്‍ ആര്‍.സി.ആദി ദിയാനും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജൊഹാന അജിയും ചാമ്പ്യന്‍മാരായി. കെ.എന്‍.മുഹമ്മദ് സയാന്‍, സെബ എലിസബത്ത് എന്നിവര്‍ യഥാക്രമം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഈ നാല് പേരും സംസ്ഥാന ചാമ്പ്യന്‍ഷിപ്പിന് യോഗ്യരായി. പി.എസ് വിനീഷ്, രമേഷ് ആര്‍ , സുനില്‍ എം. കെ. എന്നിവര്‍ സംസാരിച്ചു.





Leave a Reply