April 20, 2026

വഖഫ് ഭേദഗതി നിയമം അംഗീകരിക്കില്ല :എസ്ഡിപിഐ ബ്ലോക്ക് മാര്‍ച്ചും പൊതുസമ്മേളനവും വെള്ളിയാഴ്ച്ച മാനന്തവാടിയില്‍

0
gfd

മാനന്തവാടി: വഖഫ് ഭേദഗതി നിയമം അംഗീകരിക്കില്ലെന്ന മുദ്രാവാക്യമുയര്‍ത്തി ഏപ്രില്‍ 25 വെള്ളിയാഴ്ച്ച എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി മാനന്തവാടിയില്‍ ബ്ലോക്ക് മാര്‍ച്ചും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മണ്ഡലം പ്രസിഡന്റ് വി സുലൈമാന്‍,മണ്ഡലം കമ്മിറ്റിയംഗം ആലി പി, പ്രോഗ്രാം കണ്‍വീനര്‍ ഫസ്ലുറഹ്‌മാന്‍ പി, മാനന്തവാടി മുന്‍സിപ്പല്‍ പ്രസിഡന്റ് സുബൈര്‍ കെ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.വൈകുന്നേരം 4.30 ന് മാനന്തവാടി ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്ന് നൂറ് കണക്കിന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അണിനിരക്കുന്ന ബ്ലാക്ക് മാര്‍ച്ച് ഗാന്ധിപാര്‍ക്കില്‍ സമാപിക്കും.

ശേഷം നടക്കുന്ന പൊതുസമ്മേളനം എസ്ഡിപിഐ ദേശീയ പ്രവര്‍ത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യും.എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എ.യൂസുഫ്, ജില്ലാ ജനറല്‍ സെക്രട്ടറി പി.ടി സിദ്ധീഖ്,മറ്റു ജില്ല,മണ്ഡലം, പഞ്ചായത്ത് നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.വഖ്ഫ് സ്വത്തുക്കള്‍ അന്യായമായി തട്ടിയെടുക്കുന്നതിനുള്ള ബി ജെ പി സര്‍ക്കാരിന്റെ വഖ്ഫ് ഭേദഗതി നിയമത്തിനെതിരെയുള്ള മാനന്തവാടിയുടെ പ്രതിഷേധമായി ബ്ലാക്ക് മാര്‍ച്ചും പൊതുസമ്മേളനവും മാറുമെന്നും അങ്ങേയറ്റം വംശീയ താല്‍പ്പര്യത്തോടെയുള്ള ആര്‍എസ്എസ് അജണ്ടയായ വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ വരും ദിവസങ്ങളില്‍ പഞ്ചായത്ത്-ബ്രാഞ്ച് തലങ്ങളില്‍ പ്രതിഷേധവും കാംപയിനുകളും സംഘടിപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *