May 31, 2026

സ്വതന്ത്ര കര്‍ഷക സംഘം സുവര്‍ണ്ണ ജൂബിലി സമ്മേളനംജില്ലാതല സ്വാഗത സംഘം രൂപീകരിച്ചു

0
dsasdgd
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: സ്വതന്ത്ര കര്‍ഷക സംഘം സുവര്‍ണ ജൂബിലി സമാപന സമ്മേളനത്തിന്റെ പോസ്റ്റര്‍ പ്രകാശനം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കെ. കെ. അഹമദ് ഹാജിക്ക് നല്‍കി മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു.മെയ് 16, 17 തിയ്യതികളില്‍ പാലക്കാട് നടക്കുന്ന സമ്മേളന വിജയത്തിന് 501 അംഗ ജില്ലാ തല സ്വാഗത സംഘം രൂപീകരിച്ചു.

കെ.കെ. അഹമദ് ഹാജിയാണ് ചെയര്‍മാന്‍. വി. അസൈനാര്‍ ഹാജി (വര്‍ക്കിംഗ് ചെയര്‍.) അഡ്വ. എന്‍. ഖാലിദ് രാജ (ജന. കണ്‍വീനര്‍), പി.കെ. അബ്ദുല്‍ അസീസ് (വര്‍ . കണ്‍വീനര്‍) ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ടി.വി. ഇബ്രാഹിം എം.എല്‍.എ, ടി. മുഹമ്മദ്, പി.കെ.അബൂബക്കര്‍, എന്‍.കെ. റഷീദ്, എന്‍. നിസാര്‍, റസാഖ് കല്‍പ്പറ്റ, കെ. ഹാരിസ്, സി.കുഞ്ഞബ്ദുല്ല, പി.കെ.അബ്ദുല്‍ അസീസ് പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *