റോഡരികില്‍ നിര്‍ത്തിയിട്ട കാറിന് നേരെ കാട്ടാനയുടെ ആക്രമണം
മാനന്തവാടി:ആലസംപാടം സ്വദേശി സജീറിന്റെ കെഎല്‍ 12 എബി 5678 എന്ന വാഗണര്‍ കാറാണ് കാട്ടാന തകര്‍ത്തത്.കാട്ടാന കാറിന്റെ മുന്‍ഭാഗവും ചില്ലുകളും ചവിട്ടി തകര്‍ത്തു.ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.തോല്‍പ്പെട്ടി ചെക്ക്പോസ്റ്റിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് നേരെയായിരുന്നു കാട്ടാനയുടെ ആക്രമണം.പുലര്‍ച്ചെ ശബ്ദം കേട്ട് ഉണര്‍ന്ന് നോക്കിയപ്പോഴാണ് കാട്ടാന കാര്‍ ആക്രമിക്കുന്നത് കണ്ടതെന്ന് സജീര്‍ പറഞ്ഞു.വീട്ടിലേക്ക് വാഹനമിറക്കാനുള്ള ബുദ്ധിമുട്ട് കാരണം സജീര്‍ പതിവായി റോഡരികിലാണ് കാര്‍ നിര്‍ത്തിയിടാറുള്ളത്.





Leave a Reply