June 27, 2026

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി:സ്ഥലത്ത് പ്രതിഷേധത്തിനും സാധ്യത

0
dfsdfsd

 

മേപ്പാടി എരുമക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അറുമുഖന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകീട്ടോടെ നടന്നേക്കും. സ്ഥലത്ത് പ്രതിഷേധത്തിനും സാധ്യത നിലനില്‍ക്കുന്നുണ്ട്. വന്യമൃഗശല്യത്തിന് അറുതി വരുത്താന്‍ ഫലപ്രദമായ നടപടി വേണമെന്ന് ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗം. ആനയെ മയക്കുവെടി വെക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബുവിന്റെ അദ്ധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗത്തില്‍ ജനപ്രതിനിധികള്‍, വനം വകുപ്പ്, പോലീസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *